2026 ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന്യൂ ​ജേ​ഴ്സി​യി​ല്‍

At Malayalam
1 Min Read
FILE - This is an aerial view showing MetLife Stadium in East Rutherford, N.J., June 20, 2014. The 2026 World Cup final will be at MetLife Stadium in East Rutherford, N.J., on July 19. FIFA made the announcement Sunday, Feb. 4, 2024, at a Miami television studio, allocating the opener of the 39-day tournament to Mexico City’s Estadio Azteca on June 11. (AP Photo/Seth Wenig, File)

2026 ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ അ​മേ​രി​ക്ക​യി​ലെ ന്യൂ ​ജേ​ഴ്സി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ആ​ഗോ​ള ഫു​ട്ബോ​ള്‍ സം​ഘ​ട​ന​യാ​യ ഫി​ഫ. ന്യൂ ​ജേ​ഴ്സി​യി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​മാ​ണ് ഫൈ​ന​ലി​ന് വേ​ദി​യാ​വു​ക​യെ​ന്ന് ഫി​ഫ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 19-നാ​ണ് ഫൈ​ന​ല്‍. 48 ടീ​മു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന് യു​എ​സ്എ, കാ​ന​ഡ, മെ​ക്സി​ക്കോ രാ​ജ്യ​ങ്ങ​ളാ​ണ് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം ജൂ​ണ്‍ 11-ന് ​മെ​ക്സി​ക്കോ​യി​ലെ എ​സ്റ്റാ​ഡി​യോ അ​സ്റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. മെ​ക്സി​ക്കോ സി​റ്റി​യി​ലെ ഈ ​സ്റ്റേ​ഡി​യ​ത്തി​ന് 83,000 പേ​രെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​നാ​കും. 1966-ലാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്.

- Advertisement -

മെ​ക്സി​ക്കോ, യു​എ​സ്എ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ 16 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക. അ​റ്റ്ലാ​ന്‍റ, ഡ​ല്ലാ​സ് എ​ന്നി​വി​ട​ങ്ങി​ല്‍ സെ​മി ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് മി​യാ​മി വേ​ദി​യാ​കും.

ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന​ട​ക്കു​ന്ന ന്യൂ​യോ​ര്‍ക്ക് ന്യൂ ​ജേ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ല്‍ 82,500 പേ​രെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​നാ​കും. 2010-ലാ​ണ് സ്റ്റേ​ഡി​യം തു​റ​ന്ന​ത്. നി​ല​വി​ല്‍ എ​ന്‍എ​ഫ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. 2016-ല്‍ ​ന​ട​ന്ന കോ​പ്പ അ​മേ​രി​ക്ക ശ​താ​ബ്ദി ടൂ​ര്‍ണ​മെ​ന്‍റ് ഫൈ​ന​ലി​ന് വേ​ദി​യാ​യ​ത് ഇ​തേ സ്റ്റേ​ഡി​യ​മാ​ണ്. അ​ന്ന് മെ​സ്സി​യു​ടെ അ​ര്‍ജ​ന്‍റീ​ന​യെ ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി ചി​ലി​യാ​ണ് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. ആ​തി​ഥേ​യ​രാ​ജ്യ​ങ്ങ​ളാ​യ അ​മെ​രി​ക്ക​യു​ടെ ആ​ദ്യ മ​ത്സ​രം ലോ​സ് ആ​ഞ്ജ​ലീ​സി​ലും കാ​ന​ഡ​യു​ടെ ആ​ദ്യ മ​ത്സ​രം ടൊ​റ​ന്‍റോ​യി​ലും ന​ട​ക്കും.

Share This Article
Leave a comment