ഫെബ്രുവരി 25, 26 തീയതികളില്‍ പൊതു അവധി

At Malayalam
1 Min Read

ഈ മാസം 25, 26 ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കുവൈറ്റില്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ പൊതുഅവധി പ്രഖ്യാപിച്ചു. ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചാണ് അവധി. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് രണ്ടു ദിവസം അവധിയായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ശമ്പളത്തോടു കൂടിയുള്ള പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫെബ്രുവരി 27 ചൊവ്വാഴ്ച മുതല്‍ സാധാരണരീതിയില്‍ പ്രവൃത്തിദിനം പുനരാരംഭിക്കും. എല്ലാ ജീവനക്കാര്‍ക്കും ദേശീയദിനാഘോഷങ്ങളില്‍ പങ്കുചേരാനുള്ള അവസരമൊരുക്കുന്നതിനുമാണ് രണ്ട് ദിവസം ഔദ്യോഗിക അവധി നല്‍കുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Share This Article
Leave a comment