‘ആക്ഷൻ ഹീറോ ബിജു’വിന്റെ രണ്ടാം വരവ്

At Malayalam
1 Min Read

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ നിവിൻ പോളി ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നിവിൻ പോളി അറിയിച്ചു. ‘ആക്ഷൻ ഹീറോ ബിജു’ റിലീസായിട്ട് എട്ട് വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിലാണ് രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ടാണ് നിവിൻ പോളി ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അറിയിച്ചത്. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ചചിത്രമായിരുന്നു, ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്.

2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസായത്. ഒരു പൊലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്ചകൾ ബിഗ് സ്ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈ നേടിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ബിജു പൗലോസ് എന്ന പൊലീസുകാരനായിട്ടാണ് നിവിൻ എത്തിയത്.

Share This Article
Leave a comment