അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർ സിക്സ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ നേപ്പാളിനെതിരെ 132 റൺസ് വിജയം നേടി ഇന്ത്യ സെമി ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടി . മറുപടിക്കിറങ്ങിയ നേപ്പാൾ 50 ഓവറിൽ 165/9 എന്ന നിലയിലേ എത്തിയുള്ളൂ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്ടൻ ഉദയ് സഹറാന്റെയും (100) സച്ചിൻ ദാസിന്റെയും (116)സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. നാലുവിക്കറ്റുകൾ വീഴ്ത്തിയ സൗമി പാണ്ഡേയാണ് മറുപടിക്കിറങ്ങിയ നേപ്പാളിന്റെ ബാറ്റിംഗ് നിരയെ തകർത്തത്.