പ്രശസ്ത മോഹന്‍വീണ വിദ്വാന്‍ പോളി വര്‍ഗ്ഗീസ് നയിക്കുന്ന സംഗീത നിശ ‘മോഹന സന്ധ്യ’ നാളെ ( മാർച്ച് – 29) വൈകിട്ട് 6.30 ന് തൈക്കാട് ഗണേശം സൂര്യ നാടക കളരിയില്‍ അരങ്ങേറും. തലസ്ഥാന നഗരത്തിന് അത്ര പരിചിതമല്ലാത്ത സംഗീതം ആസ്വദിക്കാൻ കഴിയുന്ന സംഗീത വിരുന്നാകും ഇത്. മോഹന്‍വീണ, സന്ദൂര്‍, തബല, പക് വാജ് എന്നീ സംഗീതോപകരണങ്ങളുടെ അപൂര്‍വ്വ സംഗമം കൂടിയാണ് മോഹന സന്ധ്യ. നരേഷ് മഡ്ഗോങ്കര്‍, പുനീത് ഗഡേക്കര്‍, മഹേന്ദ്ര ചാരി എന്നീ പ്രഗത്ഭ കലാകാരന്‍മാരാണ് പോളി വര്‍ഗ്ഗീസിനൊപ്പം പരിപാടിയിൽ അരങ്ങിലുണ്ടാവുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റേയും നാട്യവേദയുടെയും സഹകരണത്തോടെ മൈൽസ്റ്റോൺ മീഡിയയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്.