50 കോടി രൂപയുടെ ടിക്കറ്റ് ആദ്യ ദിനത്തിൽ വിറ്റ് എമ്പുരാൻ

At Malayalam
1 Min Read

നാളെ റിലീസാവുന്ന എമ്പുരാൻ്റെ നാളത്തെ മാത്രം ടിക്കറ്റു വില്പന 50 കോടി രൂപ കടന്നതായി വിവരം ലഭിച്ചു. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമായി നാളെ തുടങ്ങുന്ന ചിത്രം സർവകാല റെക്കോർഡാണ് നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ആദ്യ ഷോയ്ക്കു തന്നെ ഇത്രയേറെ ടിക്കറ്റുകൾ വിറ്റു പോകുന്നത്. ഈ മാസം 21 രാവിലെ 9 മണിയ്ക്കാണ് ചിത്രത്തിൻ്റെ പ്രീ ബുക്കിംഗ് ആരംഭിച്ചത്.

ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിൻ്റെ നിർമാതാവ്. ആൻ്റണിയുടെ ആശീർവാദ് ഫിലിംസ് കൂടാതെ, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവരും നിർമാണത്തിൽ പങ്കാളികളാണ്. മലയാള ചലച്ചിത്ര മേഖലയിൽ ഐമാക്സ് റിലിസായി എത്തുന്ന ആദ്യ ചിത്രവും എമ്പുരാനാണ്. മോഹൻലാലിനു പുറമേ പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജുവാര്യർ എന്നിവരെ കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നടൻ കൂടിയായ മുരളി ഗോപിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Share This Article
Leave a comment