കോഴിക്കോട് കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു

At Malayalam
0 Min Read

കോഴിക്കോട് നിന്നു കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് അപകടമുണ്ടായി. മുക്കത്തു വച്ചാണ് ബസ് അപകടത്തില്‍ പെട്ടത്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ മുക്കം കെ എം സി ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് അമിത വേഗത്തിലായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Share This Article
Leave a comment