എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച് ആർ ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. 77,400 – 11,5200 ആണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ ( പേഴ്സണൽ / എച്ച് ആർ ) അല്ലെങ്കിൽ എം എസ് ഡബ്ല്യു, നിയമബിരുദം, എച്ച് ആർ മാനേജ്മെന്റിൽ 13 വർഷത്തെ ജോലി പരിചയം എന്നീ യോഗ്യതകൾ ഉള്ളുള്ളവർക്ക് അപേക്ഷിക്കാം. 18 – 45 ആണ് പ്രായപരിധി. ഇളവുകൾ അനുവദനീയം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സിചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.