ഇടുക്കി ജില്ലയിലെ ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവ തിരികെ ഉൾക്കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു. രാത്രി വരെ ഗ്രാമ്പി പള്ളിക്കു സമീപം കണ്ട കടുവയെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.