വ്യാജ എൽ എസ് ഡി കേസിൽ കുറ്റാരോപിതയായ തൃശൂർ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുന്നിലായ അവർ മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും കേസിൽ എക്സൈസിനു പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി ആരോപിച്ചു. കേസ് കാരണം ജീവിതം തന്നെ തകർന്നുവെന്നും ഷീല പറഞ്ഞു.