കാസർഗോഡ് സ്വദേശികളായ അഞ്ചു പേർ കർണാടക പൊലിസിൻ്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരിൽ നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ നിന്നും 12 കിലോഗ്രാമോളം കഞ്ചാവും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ അഞ്ചുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണന്നും പൊലിസ് പറഞ്ഞു.
മൻസൂർ, മുഹമ്മദ് അസ്ഗർ , അബ്ദുൽ ലത്തിഫ്, മുഹമ്മദ് സാലി, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ ലത്തിഫ് പ്രതിയാണ്. മറ്റുള്ളവരെല്ലാം ഏകദേശം പത്തോളം കേസുകളിൽ പ്രതികളായവരാണ്. ആയുധങ്ങളുമായി വാഹനങ്ങളിൽ യുവാക്കൾ പോകുന്നുണ്ടന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.