തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി 18 – 36.
യോഗ്യതകൾ: പ്ലസ്ടു അല്ലെങ്കിൽ വി എച്ച് എസ് ഇ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം, കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ് / ഹെൽത്ത് സർവീസസ് / ഇൻഷുറൻസ് മെഡിക്കൽ സർവീസസ് അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര / സംസ്ഥാന ആരോഗ്യ സ്ഥാപനത്തിനു കീഴിലെ ആശുപത്രികളിൽ ഇ സി ജി / ടി എം ടി ടെക്നീഷ്യൻ ആയി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
മുകളിൽ പറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 28ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2528855, 2528055.