കളമശേരി പോളിടെക്നിക്കിലെ കഞ്ചാവിൻ്റെ ഉറവിടം തേടി പൊലിസ്

At Malayalam
1 Min Read

കളമശേരിയിലെ ഗവൺമെൻ്റ് പോളിടെക്നിക്കിൽ നിന്നും കഞ്ചാവു പിടിച്ചതിൽ കൂടുതൽ അന്വേഷണം നടത്തി പൊലിസ് . രണ്ടു കിലോഗ്രാമിലധികം കഞ്ചാവാണ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ വിദ്യാർത്ഥികളിൽ നിന്ന് പൊലിസ് കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശി ആദിത്യൻ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നീ വിദ്യാർത്ഥികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോളജിൽ നിന്നു പഠിപ്പു കഴിഞ്ഞിറങ്ങിയ ഒരു വിദ്യാർത്ഥിയെ അറസ്റ്റു ചെയ്തതാണ് കേസിൽ വഴിത്തിരിവായത്. വിദ്യാർത്ഥി പറഞ്ഞതനുസരിച്ച് പോളിടെക്നിക്കിൻ്റെ ഹോസ്റ്റലിൽ എത്തിയ പൊലിസ് സംഘം ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം രണ്ടു കിലോയോളം കഞ്ചാവ് ത്രാസ് ഉപയോഗിച്ച് തൂക്കി ചെറിയ പാക്കറ്റുകളിൽ നിറച്ച് വില്പനയ്ക്ക് തയ്യാറാക്കുന്ന വിദ്യാർത്ഥികളെയാണ് പൊലിസു കണ്ടത്. കഞ്ചാവും ത്രാസും വലിയ്ക്കുന്നതിനുള്ള ഉപകരണങ്ങളും പൊലിസ് അവിടെ നിന്നു കണ്ടെടുത്തു.

വിദ്യാർത്ഥികൾക്ക് എവിടെ നിന്നാണ് ഇത്രയേറെ കഞ്ചാവ് എത്തുന്നതെന്നും കേസിൽ മറ്റാരൊക്കെ ഇടപെട്ടിട്ടുണ്ടന്നും വിശദമായി അന്വേഷിക്കുകയാണ് ഇപ്പോൾ പൊലിസ്. അറസ്റ്റു ചെയ്ത വിദ്യാർത്ഥികളെ ചോദ്യം ചെയ്തു വരുന്നു.

- Advertisement -
Share This Article
Leave a comment