12 വയസുള്ള പെൺകുട്ടിയെ ശാരീരിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിലായി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം നടന്നത്. 23 കാരിയായ പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ ആണ് പോക്സോ കേസിൽ പിടിയിലായത്. 12 കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ കുട്ടിയുടെ രക്ഷകർത്താക്കൾക്കൊപ്പം ചൈൽഡ് ലൈനിൽ കുട്ടിയെ കൊണ്ടു പോയി കൗൺസലിംഗ് നടത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
സമാനമായ കേസിൽ യുവതി നേരത്തേയും പിടിയിലായിട്ടുണ്ടന്ന് പൊലിസ് പറഞ്ഞു. കുട്ടിയ്ക്ക് മതിയായ ചികിത്സയും കൗൺസലിംഗും നൽകുമെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചു.