സംസ്ഥാനത്ത് നാളെയും സാധാരണ നിലയിൽ നിന്ന് രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജില്ലാടിസ്ഥാനത്തിൽ നോക്കിയാൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ 37 ഡിഗി ചൂട് അനുഭവപ്പെടാനാണ് സാധ്യത.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരത്തും ആലപ്പുഴയിലും 35 ഡിഗ്രി വരെയും ഇടുക്കി, വയനാട് ജില്ലകളിൽ 34 ഡിഗ്രി താപനിലവരെയും ഉണ്ടാകുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.