ആറ്റുകാൽ പൊങ്കാലക്കെത്തിയ 15 ഓളം പേരുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. തമ്പാനൂർ,വഞ്ചിയൂർ, ഫോർട് പൊലിസ് സ്റ്റേഷനുകളിലാണ് സ്വർണ മാല നഷ്ടമായതായി അധികം പരാതികൾ ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കയ്യിൽ നിന്നും സ്വർണമാല തിരികെ വാങ്ങി ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. മാല നഷ്ടമായത് മുഴുവനും മോഷണമാണന്ന് പറയാനാകില്ലെന്നും ചിലർക്ക് തിക്കിലും തിരക്കിലും പെട്ട് കൊളുത്തു പൊട്ടി മാല താഴെ പോയതാകാനും സാധ്യതയുണ്ടെന് ഒരു പൊലിസ് ഉദ്യോഗസ്ഥൻ പറയുന്നു.