കട്ടെടുത്ത ഇരു ചക്രവാഹനങ്ങളുമായി സ്കൂൾ വിദ്യാർത്ഥികൾ പൊലിസിൻ്റെ പിടിയിലായി. കോഴിക്കോട് വടകരയിലും പരിസര പ്രദേശത്തുമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും ആറ് ബൈക്കുകളും പൊലിസ് കണ്ടെടുത്തു. ആറു ബൈക്കുകളും വിവിധ സ്ഥലങ്ങളിൽ നിന്നായി മോഷ്ടിച്ചതാണെന്ന് വിദ്യാർത്ഥികൾ സമ്മതിച്ചു.
വടകര റയിൽവേ സ്‌റ്റേഷൻ ഭാഗത്തു നിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്. ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ മാറ്റിയും രൂപമാറ്റം വരുത്തിയുമാണ് ഇവർ കൊണ്ടു നടന്നിരുന്നത്. ലഹരിപദാർത്ഥങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിനുവേണ്ടിയാണ് ഇവർ ഈ വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്. വടകരയിലും പരിസരത്തുമുള്ള സ്കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികളെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.