മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ( വെള്ളി) തുറക്കും

At Malayalam
1 Min Read

മീന മാസ പൂജകള്‍ക്കായി ശബരിമല നട നാളെ ( മാർച്ച് 14) തുറക്കും. വൈകീട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നി പകരും. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിനു മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും നാളെ നടക്കും.

മീനമാസം ഒന്നിനു രാവിലെ അഞ്ചു മണിക്ക് നട തുറക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാർച്ച് 19 ന് രാത്രി10 മണിയ്ക്ക് നട അടയ്ക്കുകയും ചെയ്യും.

Share This Article
Leave a comment