ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

At Malayalam
1 Min Read

       സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എസ് എസ് എൽ സി, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ് (ബുക്ക് ബൈൻഡിങ്) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 50 വയസ്. പ്രതിദിന ഓണറേറിയം 730 രൂപ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം മാർച്ച് 14 രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക് – ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം.

സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായായിരിക്കും ഉദ്യോഗാർത്ഥികളുടെ നിയമനം. ഇന്റർവ്യൂവിനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത അനുവദിക്കില്ല. വിശദ വിവരങ്ങൾക്ക് പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0471 – 2343618, 0471 – 2343241.

Share This Article
Leave a comment