സജ്ജം അനന്തപുരം

At Malayalam
1 Min Read

ആറ്റുകാൽ പൊങ്കാലയ്ക്ക് പൂർണ സജ്ജമായി സംസ്ഥാന തലസ്ഥാന നഗരം. സ്ത്രീകളായ ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല സമർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 ന് നിവേദ്യം.

പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരവും പരിസര പ്രദേശങ്ങളും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംചൂട് കണക്കിലെടുത്ത് തമ്മിൽ തമ്മിൽ സുരക്ഷിതമായ അകലം പാലിച്ചു വേണം അടുപ്പുകൾ കൂട്ടേണ്ടതന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണം തുടങ്ങിയിട്ടുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നടു നഗരസഭ അധികൃതർ അറിയിച്ചിരിയുകയാണ്.

Share This Article
Leave a comment