നഴ്സുമാർ വസ്ത്രം മാറുന്നിടത്ത് മൊബയിൽ ഫോൺ ക്യാമറ ഓണാക്കി വച്ച നഴ്സിംഗ് ട്രെയിനിയെ പൊലിസ് അറസ്റ്റു ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ ഒരു മാസം മുമ്പ് നഴ്സിംഗ് ട്രെയിനിയായി എത്തിയ മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫ് എന്ന യുവാവായ നഴ്സിംഗ് അസിസ്റ്റൻ്റാണ് പിടിയിലായത്.
ഇയാൾ വസ്ത്രം മാറി തിരികെ ഇറങ്ങിയ മുറിയിൽ കയറിയ നഴ്സാണ് അവിടെ ക്യാമറ ഓണാക്കിയ നിലയിൽ മൊബയിൽ ഫോൺ കണ്ടത്. അവർ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിക്കുകയും തുടർന്ന് പൊലിസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.