നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിന്‍റെ തീരുമാനത്തിനെതിരെ വനം വകുപ്പ് രംഗത്തെത്തി. പഞ്ചായത്തിന്‍റെ നടപടി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
ഉപദ്രവകാരികളായ കാട്ടു പന്നികളെ കൊല്ലാന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‍റിനു സർക്കാർ നല്‍കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അധികാരം റദ്ദാക്കണമെന്നും റിപ്പോർട്ടിൽ ശുപാര്‍ശയുണ്ട്. കാട്ടു മൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാൻ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്ന് തീരുമാനമെടുത്തത്.