പാലക്കാട് ആഴ്ചകൾക്കു ശേഷം വീണ്ടും വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്നു പുലർച്ചെ ഒന്നരയോടെ പനയംപാടം ദുബായ്കുന്നിലാണ് അപകടം ഉണ്ടാത്. കോഴിക്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു കീഴ്മേൽ മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സുബീഷ് (36) ആണ് മരിച്ചത്.
ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിനു കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമികമായ നിഗമനം. മരിച്ച സുബീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുമ്പാണ് ഈ പ്രദേശത്ത് ലോറി മറിഞ്ഞ് നാലു വിദ്യാർത്ഥിനികൾ മരിച്ചത്.