തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ മലപ്പുറം, വയനാട് ജില്ലകളില്‍ ഒഴിവുള്ള അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 15ന് രാവിലെ 11ന് തിരുവനന്തപുരം വഴുതക്കാടുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ വെച്ച് അഭിമുഖം നടക്കും.
ഉദ്യോഗാര്‍ഥികള്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരായിരിക്കണം. ബികോമും ടാലിയിലുള്ള പ്രാവീണ്യവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇരു ജില്ലയിലും ഓരോ ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 9447792058.