ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി നിയമനം

At Malayalam
1 Min Read

പട്ടികവർഗ്ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പുമായി ചേർന്ന് പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നഴ്‌സിംഗ് ഉൾപ്പെടെ വിവിധ പാരമെഡിക്കൽ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
ഉദ്യോഗാർത്ഥികൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം. ആകെ ഒമ്പത് ഒഴിവുകളാണുള്ളത്. പ്രായപരിധി 21 – 35 വയസ്സിനിടയിൽ. ഒരു വർഷമാണ് നിയമന കാലാവധി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി – വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മലപ്പുറം ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഐ റ്റി ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളിൽ എത്തിക്കണം. ഫോൺ 04931 – 220315.

Share This Article
Leave a comment