വിദ്യാർഥികൾക്ക് മാത്‌സ് പഠിക്കാനവസരം

At Malayalam
0 Min Read

ഹയർസെക്കൻഡറി കോഴ്സിന് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന റഗുലർ സ്കൂൾ വിദ്യാർഥികൾക്ക് സ്കോൾ കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്സ് വിഷയം മാത്രം രജിസ്റ്റർ ചെയ്ത് പഠിക്കാൻ അവസരമൊരുക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ദേശീയ മത്സര പരീക്ഷകൾക്ക് മാത്തമെറ്റിക്സ് നിർബന്ധ വിഷയമായതിനാൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് കോമ്പിനേഷനുകളിൽ സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി റഗുലർ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകും. 2025 – 26 അക്കാദമിക് വർഷം മുതൽക്ക് ഇത് പ്രാബല്യത്തിൽ വരും.

- Advertisement -
Share This Article
Leave a comment