ഗസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവുണ്ട്

At Malayalam
1 Min Read

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സർക്കാർ ഐ ടി ഐയില്‍ എ സി ഡി / എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യതകൾ – എന്‍ജിനീയറിംഗ് ബിരുദം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ട്രേഡില്‍ എൻ ടി സി /എന്‍ എ സി , മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. കൂടാതെ പ്ലസ് ടു തലത്തിലോ ശേഷമോ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ആന്‍ഡ് ബേസിക് കമ്പ്യൂട്ടര്‍ പഠിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ഇന്റര്‍വ്യൂവില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥി ചിത്തിരപുരം സർക്കാർ ഐ ടി ഐയിലും എ സി ഡി / എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കണം. താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 17 ന് രാവിലെ 11 മണിക്ക് കഞ്ഞിക്കുഴി സർക്കാർ ഐ ടി ഐ പ്രിന്‍സിപ്പൽ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം.ഫോൺ: 04862 – 291938, 9400108168.

Share This Article
Leave a comment