പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യ പ്രതിയായ എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തിൽ എത്തിച്ച് പൊലിസ് തെളിവെടുത്തു. ചോദ്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ മഅ്ദിൻ സ്കൂൾ ജീവനക്കാരൻ അബ്ദുൽ നാസറിനെ നാളെ സ്കൂളിലെത്തിച്ച് തെളിവെടുക്കും. ഇതിനിടെ എസ് എസ് എൽ സി പരീക്ഷക്ക് ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്ന വാഗ്ദാനവുമായി എം എസ് സോല്യൂഷൻസ് വീണ്ടും ഓൺലൈനിൽ സജീവമായി പരസ്യങ്ങൾ നൽകുന്നുണ്ട്.