ശരീരം തടിയ്ക്കും എന്ന് ഭയന്ന് ഭക്ഷണം കഴിയ്ക്കാതെ വ്യായാമം ചെയ്ത 18 വയസുള്ള പെൺകുട്ടി മരിച്ചു. കണ്ണൂർ ജില്ലയിലെ മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഭക്ഷണം കഴിയ്ക്കാതെ വ്യായാമം ചെയ്യുകയും ചില ഓൺലൈൻ ഡയറ്റ് പ്ലാനുകൾ പെൺകുട്ടി പിന്തുടർന്നിരുന്നതായും ബന്ധുക്കൾ പറയുന്നു.
ശരീരവണ്ണം വർധിക്കുമെന്ന പേടിയിൽ പെൺകുട്ടികളിൽ പലരും മതിയായ ആഹാരം കഴിയ്ക്കാറില്ലന്നും ഈ അവസ്ഥയിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടാറുണ്ടന്നും ഡോക്ടർമാർ പറയുന്നു. അനോക്സിയ നെർവോസ എന്നാണ് ഈ മാനസികാവസ്ഥയെ വൈദ്യശാസ്ത്രം വിളിക്കുന്നത്. വളർച്ചയുടെ ഘട്ടത്തിൽ ആവശ്യത്തിനുള്ള പോഷകം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.