കഴിഞ്ഞ കൊല്ലത്തെ തൃശൂർ പൂരം കലങ്ങാൻ കാരണം പൊലിസിൻ്റെ പിടിപ്പുകേടെന്ന് എ ഡി ജി പി മനോജ് ഏബ്രഹാം റിപ്പോർട്ടു നൽകി. പൂരം അലങ്കോലമായത് എങ്ങനെ എന്ന് അന്വേഷിക്കുന്ന ത്രിതല വിഭാഗത്തിലെ ആദ്യ റിപ്പോർട്ടാണ് ഇന്ന് എ ഡി ജി പി, ഡി ജി പിയ്ക്കു നൽകിയത്. കുറവുകളും വീഴ്ചകളും സംഭവിയ്ക്കാതെ എങ്ങനെ പൂരം നടത്തണമെന്ന നിർദേശങ്ങളും ചില ശിപാർശകളും കൂടി എ ഡി ജി പി യുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൂരം സംബന്ധിച്ച ആദ്യ അന്വേഷണ ചുമതല എ ഡി ജി പി എം ആർ അജിത് കുമാറിനായിരുന്നു. പൂരത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കുന്നതിലെ ഔചിത്യമില്ലായ്മ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തുടർന്നാണ് സർക്കാർ മൂന്നു തലത്തിൽ അന്വേഷിക്കാൻ തീരുമാനമെടുത്തത്. ഇനി ഡി ജി പി നേരിട്ടു നടത്തുന്ന അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് മേധാവിയുടെ അന്വേഷണ റിപ്പോർട്ടുമാണ് കിട്ടാനുള്ളത്.