എറണാകുളം മരട് മോഷണ കേസിലെ പ്രതി അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ നാലു പേർ പിടിയിലായി. പാപ്പിനിവട്ടം സ്വദേശിയായ നിഷാന , കൂളിമുട്ടം സ്വദേശി ഷാജി, പറവൂർ സ്വദേശി ഷമിം, വെടിമറ സ്വദേശി മുക്താർ എന്നിങ്ങനെ ഒരു യുവതിയും മൂന്നു യുവാക്കളുമാണ് പിടിയിലായത്. ഇവർ നാലുപേരും ചേർന്ന് കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ അനന്തു യാത്ര ചെയ്ത കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയി ഇയാളെ കൊല്ലാൻ ശ്രമിച്ചതായാണ് കേസ്.
അനന്തുവും മറ്റ് ആറുപേരുമായി ചേർന്ന് എറണാകുളം സ്വദേശികളുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തും ഉപദ്രവിച്ചും 50 ലക്ഷം രൂപ കവർന്നിരുന്നു. ഈ കേസിലാണ് അനന്തു അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അനന്തു, തന്നെ തട്ടിക്കോണ്ടുപോയ വിവരം പൊലിസിനോട് വെളിപ്പെടുത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ നാലു പേരും പിടിയിലായത്.