ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമയുടെ മേക്കപ്പ് മാൻ എക്സൈസിൻ്റെ പിടിയിലായി. ആർ ജി വയനാടൻ എന്ന പേരിൽ അറിയപ്പെടുന്ന രഞ്ജിത് ഗോപിനാഥനാണ് ഇന്നു രാവിലെ മൂലമറ്റം എക്സൈസ് സംഘത്തിൻ്റെ വാഹന പരിശോധനക്കിടയിൽ പിടിയിലായത്. രഞ്ജിത്തിനെ പിടി കൂടുമ്പോൾ ഇയാളുടെ കയ്യിൽ 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുണ്ടായിരുന്നു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിൽ വിവാദമായ ആവേശം സിനിമയുടെ മേക്കപ്പ് മാനായിരുന്നു ഇയാൾ. കൂടാതെ രോമാഞ്ചം, പൈങ്കിളി, സൂക്ഷമദർശിനി, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിലും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എന്ന എക്സൈസ് വകുപ്പിൻ്റെ പരിശോധനാ ദൗത്യത്തിനിടയിലാണ് ഇയാളും പിടിയിലായത്.