പൊള്ളും ചൂടിന് ആശ്വാസമാകുമോ കുളിർമഴ

At Malayalam
1 Min Read

കൊടും ചൂടിൽ ഉരുകുന്ന മലയാളിക്ക് കുളിർ മഴ പോലൊരു ആശ്വാസ കാലാവസ്ഥാ റിപ്പോർട്ടുണ്ട്. ഈ മാസം 11 ന് മൂന്നു ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടതാണങ്കിലും ശക്തമായ മഴയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. അപ്പോൾ മറ്റു ജില്ലക്കാർ പരിഭവിക്കേണ്ട. ബാക്കി എല്ലാ ജില്ലകളിലും ചെറിയ, ഇടത്തരം മഴ പെയ്യാനുള്ള സാധ്യതയും കാലാവസ്ഥാ പ്രവചനത്തിലുണ്ട്.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് (ശനി) നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ പ്രവചനമുണ്ട്. വരുന്ന രണ്ടു മൂന്നു ദിവസങ്ങളിൽ കേരളത്തിലെ മിക്ക ജില്ലകളിലും നേരിയ മഴ സാധ്യതയും കാണുന്നുണ്ട്.

Share This Article
Leave a comment