ബെവ്കോയിൽ ഒമ്പതു മണി കഴിഞ്ഞാലും ഇനി മുതൽ മദ്യം കിട്ടും. സാധാരണഗതിയിൽ ഒമ്പതു മണിയ്ക്ക് ബെവ്‌കോ ഔട്ലെറ്റുകൾ അടയ്ക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ഔട്ലെറ്റ് പൂട്ടുന്നതിനു മുന്നേ ഒമ്പതു മണി കഴിഞ്ഞ് വാങ്ങാൻ ആളെത്തിയാലും അവർക്കു കൂടി മദ്യം കൊടുക്കണമെന്നാണ് പുതിയ നിർദേശം. രാവിലെ 10 മുതൽ രാത്രി 9 മണി വരെ തന്നെയാണ് ഇപ്പോഴും പ്രവർത്തന സമയം.
മദ്യം വാങ്ങാൻ ക്യൂവിൽ നിൽക്കുന്ന അവസാന ആളിനു വരെ മദ്യം നൽകിയതിനു ശേഷം മാത്രമേ ഔട്ലെറ്റ് അടയ്ക്കാവൂ എന്ന നിർദേശം മാനേർജർമാർക്ക് ബെവ്കോ നൽകിയിട്ടുണ്ട്. രാത്രി 9 ആയാലും ഇനി ബെവ്കോ ഔട്ലെറ്റുകളിൽ നിന്ന് മദ്യം ലഭിയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.