കോഴിക്കോട് നടുവണ്ണൂരിൽ ഹൈബ്രിഡ് കഞ്ചാവുമായി ഒരു യുവാവ് പിടിയിലായി. വാകയാട് തിരുവോട് ഭാഗത്തു നിന്നാണ് 23 വയസു പ്രായമുള്ള അനുദേവിനെ ഹൈബ്രിഡ് കഞ്ചാവുമായി പിടി കൂടിയത്. മാരകമായ ലഹരി നൽകുന്നതാണ് ഈ ഹൈബ്രിഡ് കഞ്ചാവെന്ന് ഇയാളെ പിടി കൂടിയ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.
എൻ ഡി പി എസ് ആണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.