പുലിചത്തത് കേബിളിൽ കുടുങ്ങി എന്ന്

At Malayalam
0 Min Read

പാലക്കാട് നെല്ലിയാമ്പതിയില്‍ കഴിഞ്ഞദിവസം ചത്ത നിലയിൽ കണ്ടെത്തിയ പുലിയ്ക്ക് ജീവൻ നഷ്ടമായത് കേബിള്‍ കെണിയില്‍ കുരുങ്ങിയാണെന്ന് സ്ഥിരീകരിച്ചു. കേബിള്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ലില്ലി ഡിവിഷനു സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയിരുന്നത്.

ശരീരത്തില്‍ കുരുങ്ങിയ കേബിളുമായി പുലി തോട്ടത്തില്‍ എത്തുകയായിരുന്നു എന്നാണ് വനം വകുപ്പിൻ്റെ നിഗമനം. അവശ നിലയില്‍ ആയതിനു പിന്നാലെ പുലി ചത്തു പോവുകയും ചെയ്തു. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment