മുൻ എം എൽ എ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്ന എസ് പി സുജിത് ദാസ് സർവീസിൽ തിരിച്ചെത്തി. സസ്പെൻഷൻ കാലാവധി ആറു മാസം പൂർത്തിയായതിനാലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. സുജിതിനെ സംബന്ധിച്ച് നടക്കുന്ന വകുപ്പുതല അന്വേഷണം അവസാന ഘട്ടത്തിലാണന്ന് റിവ്യൂ കമ്മിറ്റി റിപ്പോർട്ടു നൽകിയിട്ടുണ്ട്.
ഐ ജി ശ്യാംസുന്ദറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിൽ സുജിത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച പി വി അൻവർ ഇതുവരേയും മൊഴി നൽകിയിട്ടില്ല. സുജിത് ദാസ് സർവീസിൽ തിരികെ എത്തിയ സ്ഥിതിയ്ക്ക് പുനർ നിയമനം നൽകുന്നതിനു മുമ്പായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത.