വിവിധ തസ്തികകളിൽ അഭിമുഖം

At Malayalam
1 Min Read

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ടയിലെ കുന്നന്താനത്ത് പ്രവർത്തിക്കുന്ന റീസൈക്കിൾ പ്ലാന്റിലേക്ക് പ്ലാന്റ് സൂപ്പർവൈസർ തസ്തികയിലേക്കും മലപ്പുറം, വയനാട് ജില്ലാ കാര്യാലയങ്ങളിലെ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കും മാർച്ച് 15ന് അഭിമുഖം നടത്തും.

പ്ലാസ്റ്റിക് / പോളിമർ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഐ ടി ഐ / പ്ലാസ്റ്റിക് പ്രോസസിങ്ങിൽ ഉൾപ്പെടുന്ന മെഷീൻ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ പോളിമർ സയൻസ് ഇൻ ടെക്നോളജിയിലെ ബിടെക് / എം എസ് സിയും പ്രവൃത്തിപരിചയവും ആണ് പ്ലാന്റ് സൂപ്പർവൈസർ തസ്തികയുടെ യോഗ്യത. അക്കൗണ്ട്സ് അസിസ്റ്റന്റിന് ബി കോമും ടാലി പ്രാവീണ്യവും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അതത് ജില്ലക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.  

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാംനില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ രാവിലെ 11 മണിയ്ക്ക് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: 9447792058.

- Advertisement -

Share This Article
Leave a comment