മലപ്പുറം തിരൂരിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. മാണൂർ സ്വദേശിയായ ലത്തിഫ് (48) ആണ് മരിച്ചത്. സ്വകാര്യ ബസിലെ ജീവനക്കാരൻ ലത്തിഫിനെ മർദിച്ചതിനെ തുടർന്നാണ് മരണം എന്നാണ് ആരോപണം. തിരൂർ – മഞ്ചേരി റൂട്ടിൽ ഓടുന്ന പി ടി ബി ബസിലെ കണ്ടക്ടറാണ് ലത്തിഫിനെ മർദിച്ചതെന്ന് പറയുന്നു. ബസ് സ്‌റ്റോപ്പിൽ നിന്നും ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പറയുന്നത്.
സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ തൊഴിലാളികളും തമ്മിലുള്ള അടിപിടി ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം ഭാര്യയെ ഓട്ടോയിൽ കയറ്റിയതിന് ഓട്ടോഡ്രൈവറെ സ്വകാര്യബസ് ജീവനക്കാരൻ മർദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇരു കേസുകളിലും പൊലിസ് കേസെടുത്തിട്ടുണ്ട്.