പെരും തേനീച്ച കുത്തേറ്റു മരിച്ചു

At Malayalam
0 Min Read

ഇടുക്കിയിൽ തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു. ഉടുമ്പഞ്ചോല സ്വദേശി സുബ്രഹ്മണ്യൻ ആണ് മരിച്ചത്. മാർച്ച് ഒന്നിന് തൊട്ടടുത്ത ജലാശയത്തിൽ നിന്നും വെള്ളം എടുക്കാനെത്തിയ സുബ്രഹ്മണ്യനെ തൊട്ടടുത്ത മരത്തിൽ ഉണ്ടായിരുന്ന പെരും തേനീച്ച കൂട്ടം ആക്രമിക്കുകയായിരുന്നു. ബോധരഹിതനായി വീണ സുബ്രഹ്മണ്യനെ രക്ഷിക്കാനെത്തിയ സഹ തൊഴിലാളികളായ മറ്റു നാലു പേർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്ന സുബ്രഹ്മണ്യൻ ഇന്നാണ് മരിച്ചത്.

Share This Article
Leave a comment