പിണറായി വിജയന് പ്രായ പരിധിയിൽ ഇളവു നൽകേണ്ട കാര്യമില്ലെന്ന് മുതിർന്ന സി പി എം നേതാവ് പി കെ ഗുരുദാസൻ. സി പി എം ൽ നേതൃദാരിദ്ര്യം എന്ന പ്രശ്നം ഉദിക്കുന്നതേയില്ലന്നും പി കെ ഗുരുദാസൻ പറയുന്നു. പി രാജീവ്, കെ എൻ ബാലഗോപാൽ, എം ബി രാജേഷ് എന്നിവർ മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ തന്നെ ഇവരിൽ ഒരാളെ ആ സ്ഥാനത്തേക്കു പരിഗണിക്കണമെന്നും മുൻ മന്ത്രി കൂടിയായിരുന്ന പി കെ ഗുരുദാസൻ പറഞ്ഞു. ഇവരെല്ലാം നല്ല അനുഭവ സമ്പത്തുള്ള നേതാക്കൻമാരാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Recent Updates