കൊല്ലം ജില്ലയിലെ കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്കു കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ ക്യു എ എസ് ) അംഗീകാരം ലഭിച്ചു. 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍ ക്യു എ എസ് കടയ്ക്കൽ ആശുപത്രി കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍ ക്യു എ എസ് അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തിട്ടുണ്ട്. അഞ്ച് ജില്ലാ ആശുപത്രികള്‍, അഞ്ച് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയും എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുണ്ട്.
മികച്ച സേവനങ്ങളാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഇവിടെ പ്രവർത്തിയുന്നു. ദിവസവും ആയിരത്തോളം രോഗികൾ ഒ പിയില്‍ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാലു ഷിഫ്റ്റിലായി നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നു. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഒമ്പത് കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡുമുണ്ട്. മികച്ച നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയായാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്.