ക്രിസ്തുസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ മലപ്പുറത്ത് ഒരാളെ അറസ്റ്റു ചെയ്തു. എം എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകന് ചോദ്യ പേപ്പർ ചോർത്തി നൽകിയ അൺ എയ്ഡഡ് സ്കൂളിലെ ഓഫിസ് അസിസ്റ്റൻ്റായ (പ്യൂൺ) അബ്ദുൾ നാസറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
എം എസ് സൊല്യൂഷൻസിലെ അധാപകനായ ഫഹദിന് ഇയാൾ മുൻകൂട്ടി ചോദ്യ പേപ്പർ ചോർത്തി നൽകിയതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഇരുവരും നേരത്തേ ഇതേ അൺ എയ്ഡഡ് സ്കൂളിൽ ഒരുമിച്ചു ജോലി ചെയ്തിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.