ലോക രാജ്യങ്ങൾ വ്യാപാരയുദ്ധ ഭീഷണിയിൽ. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട അധിക തീരുവ ചുമത്തലിന് പല വിധത്തിലുള്ള തിരിച്ചടികൾ നൽകുകയാണ് ലോകരാജ്യങ്ങൾ എന്നു വേണം കരുതാൻ. അതിൻ്റെ ഭാഗം എന്ന നിലയിൽ കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യ, രാജ്യത്ത് ഏറ്റവും ചെലവുള്ള അമേരിക്കൻ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിൻ്റെ ആദ്യ പടിയായി അതിൻ്റെ ഔട്ലെറ്റ് ശ്രൃംഖലയായ എൽ സി ബി ഒ വെബ്സൈറ്റ് പൂട്ടിച്ചു. മറ്റ് ഔട് ലെറ്റുകളിൽ നിന്ന് അമേരിക്കൻ മദ്യങ്ങൾ നീക്കം ചെയ്യാനും സർക്കാർ നിർദേശം നൽകി.
ഒൻ്റാരിയോ പ്രവിശ്യ അമേരിക്കൻ ഉല്പന്നങ്ങൾ നിർത്തലാക്കുന്നതോടൊപ്പം അമേരിക്കൻ കമ്പനികൾക്ക് നൽകിയ വിവിധ കരാറുകൾ റദ്ദു ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കുമായുള്ള കരാർ അടക്കം ഒഴിവാക്കാൻ നോവ, സ്കോഷ്യ പ്രവിശ്യകളും തീരുമാനിച്ചു. 1,258 ൽ അധികം അമേരിക്കൻ ഉല്പനങ്ങൾക്ക് കാനഡ സർക്കാർ അധിക നികുതിയും ചുമത്തി കഴിഞ്ഞു.