ഏലത്തോട്ടത്തില്‍ പുലിയുടെ മുന്നില്‍നിന്ന് തൊഴിലാളികള്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പുലി കിടന്നിരുന്നതിനു തൊട്ടടുത്ത് തൊഴിലാളികള്‍ കൊണ്ടുവന്ന ഭക്ഷണസഞ്ചി വയ്ക്കാനെത്തിയപ്പോള്‍ പുലിയുടെ മുരള്‍ച്ച കേട്ടാണ് ആറംഗ സ്ത്രീത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടത്.
കുമളി അട്ടപ്പള്ളത്ത് ഏലത്തോട്ടത്തില്‍ രാവിലെ എട്ടരയ്ക്കാണ് സംഭവം. പണിക്കെത്തിയ സ്ത്രീ തൊഴിലാളികളുടെ സംഘത്തിന്റെ ഭക്ഷണ സഞ്ചികള്‍ തൊഴിലാളി മരച്ചുവട്ടിലേക്കു വച്ചപ്പോഴാണ് മൃഗത്തിന്റെ മുരള്‍ച്ച കേട്ടത്.
മറ്റൊരു തൊഴിലാളിയെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് ഇവരെ നോക്കി മുരളുന്ന പുലിയെക്കണ്ടത്. കിടക്കുകയായിരുന്ന പുലി തല ഉയര്‍ത്തി നോക്കിയെന്നും തൊഴിലാളികള്‍ പറയുന്നു. ഇവര്‍ ഭയന്നു നിലവിളിച്ചോടി രക്ഷപ്പെടുകയായിരുന്നു.