തിരുവനന്തപുരത്ത് സ്കൂളിനുള്ളിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
സഹപാഠികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിൻ്റെ മാനക്കേടിലാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് ആത്മഹത്യ ചെയ്തത്. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയ്ക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഉത്തരവ് നൽകിയിരിക്കുന്നത്.