കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ശമ്പളം ഒന്നാം തീയതി അക്കൗണ്ടിലെത്തുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. പെൻഷനാകുന്നവരുടെ ആനുകൂല്യങ്ങൾ ഒരുവർഷത്തിനുള്ളിൽ കൊടുത്തുതീർക്കും. സർക്കാർ സഹായവും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്ബിഐയിൽ നിന്നും നൂറു കോടി ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ രണ്ടു ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. ഇതോടെ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകാനാകും. പെൻഷനും കൃത്യം കൊടുക്കും. കെഎസ്ആർടിസിക്ക് ഇനി എസ്‍ബിഐയിൽ മാത്രമായിരിക്കും അക്കൗണ്ടെന്നും മന്ത്രി അറിയിച്ചു.