പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ഈ അധ്യായന വർഷത്തെ പ്രവേശന പരീക്ഷ മാർച്ച് 8 ന് രാവിലെ 10 മുതൽ 12 മണി വരെ നടക്കും. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഐ ടി ഡി പി യുടെ പരിധിയിൽ വരുന്നവരും എം ആർ എസ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവരുമായ വിദ്യാർത്ഥികൾ അന്നു രാവിലെ 9.30 ന് തന്നെ നെടുമങ്ങാടുള്ള ഗവൺമെൻ്റ് ടൗൺ എൽ പി സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രോജക്ട് ഓഫിസർ അറിയിച്ചു.
നിശ്ചിത ഫോമിലുള്ള അപേക്ഷ നൽകിയിട്ടില്ലാത്ത വിദ്യാർത്ഥികൾ അപേക്ഷയ്ക്കൊപ്പം, നിലവിൽ വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ പ്രഥമ അധ്യാപകൻ നൽകുന്ന കുട്ടിയുടെ ക്ലാസ് രേഖപ്പെടുത്തിയ സാക്ഷ്യപത്രം, സാധുവായ ജാതി സർട്ടിഫിക്കറ്റിൻ്റെയും വരുമാന സർട്ടിഫിക്കറ്റിൻ്റേയും പകർപ്പുകൾ എന്നിവയുമായി പരീക്ഷക്ക് ഹാജരാകണമെന്നും അറിയിപ്പിൽ പറയുന്നു.