കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ അമ്മയും രണ്ടു പെൺ മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ശരിയായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയോടാണ് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. അധ്യാപികയായ ഷൈനി ജോലിക്കായി പല സ്ഥാപന മേലധികാരികളെ സമീപിച്ചെങ്കിലും ജോലി കിട്ടിയിരുന്നില്ല. ജീവിക്കാൻ ഒരു മാർഗവും മുന്നിൽ ഇല്ലാതെ വന്നപ്പോഴാണ് അവർ രണ്ടു കുട്ടികളുമായി ട്രെയിനിനു മുന്നിലിരുന്ന് ആത്മഹത്യ ചെയ്തത്.