തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനെ ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അഫാനെ ജയിലേക്ക് മാറ്റിയ സാഹചര്യത്തിൽ ഉടൻ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടാനായി അപേക്ഷ നൽകും. കൊലപാതകങ്ങൾക്കു പിന്നാലെ എലി വിഷം കഴിച്ചു എന്നു വെളിപ്പെടുത്തിയതിനാൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റിയത്.